കൊല്ലത്ത് വീണ്ടും മത്സരിക്കാൻ ആഗ്രഹമെന്ന് മുകേഷ്

ശനി, 2 ജനുവരി 2021 (11:25 IST)
കൊല്ലം നിയമസഭ മണ്ഡലത്തിൽ വീണ്ടും മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന സൂചന നൽകി നടൻ മുകേഷ് എംഎൽഎ. വീണ്ടും മത്സരിക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സിപിഎമ്മാണെന്നും മുകേഷ് എം‌എൽഎ പറഞ്ഞു.
 
സിനിമാ തിരക്കുകൾ മാറ്റുവെച്ച് മണ്ഡലത്തിൽ സജീവമായി തുടങ്ങിവെച്ച പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നും തുടർച്ചയുണ്ടാകണമെന്നുമാണ് ആഗ്രഹമെന്ന് മുകേഷ് വ്യക്തമാക്കി.കൊല്ലം മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പുതുവര്‍ഷ കലണ്ടര്‍ പുറത്തിറക്കിയ ചടങ്ങിനിടെയായിരുന്നു മുകേഷ് ഇക്കാര്യം പറഞ്ഞത്.
 
സിപിഎം നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇത്. അതേസമയം പ്രതീക്ഷിച്ചതിലും മികച്ച പ്രവർത്തനമാണ് മുകേഷ് എംഎൽഎ മണ്ഡലത്തിൽ നടത്തിയതെന്നാണ് നേതാക്കളുടെ തീരുമാനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍