സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കാന്‍ തീരുമാനം

ശ്രീനു എസ്

തിങ്കള്‍, 18 ജനുവരി 2021 (18:48 IST)
സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ കൂടിയാണിത്. ഇതിന് വേണ്ടി എല്ലാ പ്രധാന കേന്ദ്രങ്ങളിലും ടൂറിസം പൊലീസിനെ നിയോഗിക്കും.
 
യോഗത്തില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ജയതിലക്, തദ്ദേശസ്വയംഭരണ (അര്‍ബന്‍) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ ബാലകിരണ്‍, പൊലീസ് ഡിഐജി എസ്. സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നേരത്തെയുള്ള 69 ടൂറിസം കേന്ദ്രങ്ങള്‍ക്ക് പുറമെ ഈ സര്‍ക്കാര്‍ വന്നശേഷം 85 കേന്ദ്രങ്ങള്‍ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് ആവശ്യത്തിന് ടൂറിസം പൊലീസിനെ നിയോഗിക്കാനാണ് തീരുമാനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍