എന്നാല്‍ നാലടിയോളം വെള്ളമുണ്ടായിരുന്നതിനാല്‍ ഇരുവര്‍ക്കും കാര്യമായ പരിക്കൊന്നും പറ്റിയില്ല. പിന്നാലെ 14കാരനായ ഇവരുടെ മകന്‍ ഫയര്‍ഫോഴ്‌സില്‍ വിവരം അറയിക്കുകയും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ് പാലത്തിന്റെ നേതൃത്വത്തിലെത്തിയ അഗ്‌നിരക്ഷാസേന ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ആത്മഹത്യ ശ്രമത്തിന് കേസെടുക്കുമെന്ന് അറിയിച്ചപ്പോള്‍ ഇനി പ്രശ്‌നം ഉണ്ടാക്കില്ലെന്ന് പറഞ്ഞ് ഇരുവരും ഒന്നാകുകയായിരുന്നു.