പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തിയേക്കും: സമിതി കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു

ബുധന്‍, 20 ജനുവരി 2021 (08:20 IST)
ഡൽഹി: പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട് പഠിയ്ക്കാൻ നിയോഗിച്ച സമിതി കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. വിവാഹ പ്രായം ഉയർത്തണം എന്ന ആവശ്യം ശക്തമായി ഉന്നയിച്ചുകൊണ്ടാണ് ജയ ജെയ്റ്റ്ലി അധ്യക്ഷനായ 10 അംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചത് എന്നാണ് സൂചനകൾ. പെൺകുട്ടികളുടെ ആരോഗ്യം, പോഷകാഹാര ലഭ്യത, പ്രസവാനുപാതം, ലിംഗാനുപതം എന്നിവ പരിശോധിച്ചാണ് സമിതി റിപ്പോർട്ട് നൽകിയിരിയ്ക്കുന്നത്. നിലവിൽ 18 വയസാണ് പെൺകുട്ടിളുടെ വിവാഹ പ്രായം. ഇത് 21 ആക്കി ഉയർത്തണം എന്ന് നേരത്തെ ആവശ്യം ഉയർന്നിരുന്നു. കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തണം എന്ന നിർദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍