കെവി തോമസ് കോൺഗ്രസ്സ് വിട്ടേയ്ക്കും എന്ന് റിപ്പോർട്ടുകൾ, എറണാകുളത്ത് മത്സരിയ്ക്കാൻ സാധ്യത

ബുധന്‍, 20 ജനുവരി 2021 (10:28 IST)
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ വി തോമസ് പാര്‍ട്ടി വിട്ടേക്കും എന്ന് റിപ്പോർട്ടുകൾ. എൽഡിഎഫ് സ്ഥാനാർത്ഥിയായി കെവി തോമസ് എറണാകുളത്ത് മത്സരിയ്ക്കും എന്നാണ് പുറത്തുവരുന്ന വിവരം. ഏറെ നാളായി കോൺഗ്രസ്സ് നേതൃത്വവുമായി അകൽച്ചയിൽ കഴിയുകയാണ് കെവി തോമസ്. പാർട്ടിയിൽനിന്നും അവഗണന നേരിടുന്ന പശ്ചാത്തലത്തിലാണ് കെവി തോമസ് കൊൺഗ്രസ് വിടാൻ ഒരുങ്ങുന്നത് എന്നാണ് സൂചന. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെുപ്പില്‍ എറണാകുളം സീറ്റ് ഉറപ്പിച്ചിരുന്ന കെ വി തോമസിനെ നേതൃത്വം തഴഞ്ഞിരുന്നു. പകരം അർഹമായ സ്ഥാനം നൽകും എന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും അതുണ്ടായില്ല. നിയമസഭാ തെരഞ്ഞെടുപ്പിലും അവഗണന നേരിടും എന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പാർട്ടി വിടുന്നതിനെ കുറിച്ച് കെവി തോമസ് ആലോചിയ്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍