ചിരിച്ച് നടക്കുന്നു എന്നെയുള്ളു, പക്ഷേ രോഹിത്തിന് അത്രയും വിഷമമുണ്ട്, ഇന്ത്യൻ ടീമിനും: രവിശാസ്ത്രി

അഭിറാം മനോഹർ
ബുധന്‍, 30 ഒക്‌ടോബര്‍ 2024 (15:48 IST)
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ നടത്തിയ പ്രതികരണത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ രോഹിത്തിനെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രി. ഇന്ത്യന്‍ തോല്‍വിയെ പോസ്റ്റ് മോര്‍ട്ടം ചെയ്യേണ്ട കാര്യമില്ലെന്നും 12 വര്‍ഷത്തില്‍ ഒരിക്കല്‍ തോല്‍ക്കുന്നത് പ്രശ്‌നമല്ലെന്നും പരമ്പര നഷ്ടപ്പെടുത്തിയതിന് പിന്നാലെ രോഹിത് അഭിപ്രായപ്പെട്ടിരുന്നു.
 
 പുറമെയ്ക്ക് റിലാക്‌സ്ഡായി കാണപ്പെടുന്നുവെങ്കിലും തോല്‍വിയില്‍ രോഹിത്തിന്റെ ഉള്ളില്‍ വലിയ വിഷമമുണ്ടെന്നാണ് രവി ശാസ്ത്രി പറയുന്നത്. അവന്റെ ബോഡി ലാഗ്വേജ് പുറത്തേക്ക് റിലാക്‌സ്ഡായാകും കാണുന്നത്. എന്നാല്‍ ഉള്ളിന്റെയുള്ളില്‍ അവന്‍ വലിയ വേദന അനുഭവിക്കുന്നു. അത് ഇന്ത്യന്‍ ഡ്രസിംഗ് റൂമിലെ എല്ലാവര്‍ക്കും അങ്ങനെ തന്നെയാണ്. ശാസ്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article