വലിയ റോയല്‍സാണ് പക്ഷേ കുടിശിക അടയ്ക്കാന്‍ പണമില്ല, രാജസ്ഥാന്‍ റോയല്‍സിന്റെ ഹോം ഗ്രൗണ്ട് പൂട്ടി സീല്‍ ചെയ്തു

അഭിറാം മനോഹർ
ചൊവ്വ, 27 ഫെബ്രുവരി 2024 (17:56 IST)
ഐപിഎല്ലിന് ഒരു മാസം മാത്രം ശേഷിക്കെ രാജസ്ഥാന്‍ റോയല്‍സിന്റെ ഹോം ഗ്രൗണ്ട് സീല്‍ ചെയ്ത് രാജസ്ഥാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍. കുടിശികയായുള്ള പണം അടച്ചില്ലെന്ന് ചൂണ്ടികാണിച്ചാണ് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലുള്ള സവായ് മാന്‍ സിങ് സ്‌റ്റേഡിയം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അടച്ചുപൂട്ടിയത്. ഇവിടെ പ്രവര്‍ത്തിക്കുന്ന രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്റെ ഓഫീസും അക്കാദമിയും സീല്‍ ചെയ്തു.
 
സ്‌റ്റേഡിയം കൈമാറണമെന്ന് ക്രിക്കറ്റ് അസോസിയേഷനോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു.എട്ട് വര്‍ഷക്കരാറില്‍ നിന്നും 10 വര്‍ഷം ആക്കിതാരാന്‍ മാത്രമാണ് രാജസ്ഥാന്‍ റോയല്‍സ് ആവശ്യപ്പെട്ടതെന്നും 200 കോടിയോളം വരുമാനമായി ലഭിച്ചിട്ടും ബാധ്യതകളൊന്നും വീട്ടാന്‍ അവര്‍ തയ്യാറായില്ലെന്നും രാജസ്ഥാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി റാം ചൗധരി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article