ലിഫ്റ്റിൽ ഇന്ത്യൻ താരങ്ങളെ കയറ്റിയില്ല: ഓസ്ട്രേലിയയിൽ നേരിട്ട അവഗണനകളെ കുറിച്ച് അശ്വിൻ

Webdunia
ഞായര്‍, 24 ജനുവരി 2021 (13:47 IST)
ഓസ്ട്രേലിയയിൽ അസംഖ്യം പ്രതിസന്ധികൾ മറികടന്നാണ് ഇന്ത്യൻ നിര ബോർഡർ ഗവാസ്കർ ട്രോഫി നിലനിർത്തിയത്. ഓസ്ട്രേലിയിൽ ഇന്ത്യ നേരിട്ട അവഗണനകളാണ് ഇതിൽ പ്രധാനം. ഓസ്ട്രേലിയയിൽ ഇന്ത്യ നേരിട്ട അവഗണനകൾ വെളിപ്പെടുത്തി രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോൾ ആർ അശ്വിൻ. മൂന്നാം ടെസ്റ്റിനായി സിഡ്നിയിലെത്തിയപ്പോള്‍ ടീം ഇന്ത്യയെ ലിഫ്റ്റിൽ കയറാന്‍ അനുവദിച്ചില്ലെന്നും, ഇന്ത്യൻ താരങ്ങളോട് വിവേചനം കാണീച്ചു എന്നും അശ്വിൻ പറയുന്നു. 'ടീം ഇന്ത്യയെപ്പോലെ ഓസ്ട്രേലിയന്‍ ടീമും ബയോ ബബിലിനകത്ത് തന്നെയായിരുന്നു. എന്നാല്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ ലിഫ്റ്റില്‍ യാത്ര ചെയ്യുമ്പോള്‍ ഇന്ത്യന്‍ താരങ്ങളെ ലിഫ്റ്റിൽ പ്രവേശിക്കാന്‍ അവർ തയ്യാറായില്ല. ഇത് ഞങ്ങളിൽ വലിയ വിഷമമുണ്ടാക്കി. കാരണം രണ്ടു ടീമുകളും ഒരേ ബബിളിനകത്താണ് കഴിയുന്നത്. അതിനാൽ ഒരേ ബബിളിനകത്തുള്ള മറ്റൊരാളോട് ഈ രീതിയിലുള്ള വിവേചനം പാടില്ലായിരുന്നു.' അശ്വിന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article