ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനായുള്ള അവസാന ഘട്ട ഒരുക്കങ്ങളിലാണ് ടീം ഇന്ത്യ. ജൂണ്‍ ഏഴ് മുതല്‍ 11 വരെയാണ് ഫൈനല്‍ മത്സരം. ലണ്ടനിലെ കെന്നിങ്ടണ്‍ ഓവലിലാണ് മത്സരം നടക്കുക. വിരാട് കോലി, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, രവിചന്ദ്രന്‍ അശ്വിന്‍ തുടങ്ങിയവരുടെ അവസാന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
രോഹിത് ശര്‍മയാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ നയിക്കുക. ചേതേശ്വര്‍ പൂജാര ആയിരിക്കും ഉപനായകന്‍. പരുക്കില്‍ നിന്ന് പൂര്‍ണ മുക്തരാകാത്തതിനാല്‍ ജസ്പ്രീത് ബുംറ, റിഷഭ് പന്ത് എന്നിവര്‍ ഇന്ത്യന്‍ ടീമില്‍ ഇല്ല.