2021ലെ റൺവേട്ടക്കാർ ആരെല്ലാം? തലപ്പത്ത് ഇംഗ്ലണ്ട് താരം, ടോപ്പ് ഫൈവ് പട്ടിക ഇങ്ങനെ

Webdunia
വെള്ളി, 26 മാര്‍ച്ച് 2021 (19:10 IST)
ക്രിക്കറ്റ് വേദികൾ ഇല്ലാതിരുന്ന ഒരു വർഷത്തിനാണ് 2020 സാക്ഷ്യം വഹിച്ചതെങ്കിൽ ക്രിക്കറ്റ് മത്സരങ്ങൾ വീണ്ടും സജീവമായി തുടങ്ങിയ വർഷമാണ് 2021. ഐപിഎല്ലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ടി20 ലോകകപ്പും തുടങ്ങി ധാരാളം മത്സരങ്ങളാണ് ഈ വർഷം നടക്കാനുള്ളത്. ഇതുവരെ നടന്ന മത്സരങ്ങളുടെ അടിസ്ഥാനത്തിൽ ആരെല്ലാമാണ് 2021ൽ ഏറ്റവും കൂടുതൽ റൺസ് എടുത്തതെന്ന് നോക്കാം.
 
ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടാണ് പട്ടികയുടെ തലപ്പത്തുള്ളത്. 66.16 ശരാശരിയില്‍ 794 റണ്‍സാണ് 2021ൽ റൂട്ട് അടിച്ചെടുത്തത്. ഇന്ത്യക്കെതിരായ ഇരട്ടസെഞ്ചുറി പ്രകടനവും ഇതിൽ ഉൾപ്പെടുന്നു. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്തിയ റിഷഭ് പന്താണ് പട്ടികയിൽ രണ്ടാമതുള്ളത്. 51.41 ശരാശരിയിൽ 617 റൺസാണ് പന്തിന്റെ സമ്പാദ്യം.
 
42.35 ശരാശരിയില്‍ 593 റൺസോടെ ഇന്ത്യയുടെ തന്നെ ഓപ്പണിങ് താരം രോഹിത് ശർമ മൂന്നാമതും 51 ശരാശരിയില്‍ 459 റൺസോടെ ഇന്ത്യൻ നായകൻ വിരാട് നാലാമതും ഇടം പിടിച്ചു. അതേസമയം 72.33 ശരാശരിയിൽ 434 റൺസ് അടിച്ചുകൂട്ടിയ പാകിസ്താന്റെ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാനാണ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article