കോലി ഓപ്പണിങ്ങിൽ, വിക്കറ്റ് കീപ്പറായി എ‌ബി‌ഡി, ഇത്തവണ ആർസി‌ബി ഇറങ്ങുന്നത് രണ്ടും കൽപിച്ച്

വെള്ളി, 26 മാര്‍ച്ച് 2021 (14:41 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൽ പുതിയ സീസണിലും എ‌ബി ഡിവില്ലിയേഴ്‌സ് കീപ്പർ സ്ഥാനത്ത് തുടരുമെന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുഖ്യ പരിശീലകൻ മൈക് ഹെസ്സൻ. വിരാട് കോലി ഓപ്പണറായി തിരിച്ചെത്തുമെന്നും ഹെസ്സൻ വ്യക്തമാക്കി.
 
ഡിവില്ലിയേഴ്‌സ് വിക്കറ്റ് കീപ്പർ ആകും എന്ന് വ്യക്തമായതോടെ മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ മുഹമ്മദ് അസ്‌ഹറുദ്ദീന് ആദ്യ ഇലവനിലെത്താൻ കാത്തിരിക്കേണ്ടി വന്നേക്കുമെന്നാണ് റിപ്പോർട്ട്. ടീമിന്റെ ബാറ്റിങ് കരുത്ത് കൂട്ടുന്നതിന്റെ ഭാഗമായാണ് ഡിവില്ലിയേഴ്‌സിനെ കീപ്പർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
 
തിങ്കളാഴ്ചയാണ് ആർസിബിയുടെ പരിശീലന ക്യാമ്പിന് തുടക്കമാവുക. ഞായറാഴ്ച ഡിവിലിയേഴ്സ് ടീമിനൊപ്പം ചേരും. ഏപ്രിൽ 9ന് ഉദ്‌ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെതിരെയാണ് ആർസി‌ബിയുടെ ആദ്യ മത്സരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍