T20 World Cup 2024:ഒരു സീറ്റ്, 6 സ്ഥാനാര്‍ത്ഥികള്‍, പ്രഖ്യാപനത്തിനായി 5 നാളുകള്‍, വിക്കറ്റ് കീപ്പര്‍ സീറ്റ് ആര്‍ക്ക്?

കെ ആര്‍ അനൂപ്

വെള്ളി, 26 ഏപ്രില്‍ 2024 (12:06 IST)
ചങ്കിടിപ്പോടെ ആ പ്രഖ്യാപനത്തിനായി കാതോര്‍ക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. തങ്ങളുടെ പ്രിയ താരങ്ങള്‍ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടുമോ എന്നതാണ് അവര്‍ക്ക് ഇനി അറിയേണ്ടത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കാന്‍ ഇനി അഞ്ച് ദിവസം കൂടി.യുഎസിലും വെസ്റ്റ് ഇന്‍ഡീസിലും ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു ഉണ്ടാകുമോ ? ഇതുപോലെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. 15 അംഗ ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി മെയ് ഒന്നിനാണ്.ട്വന്റി20 ലോകകപ്പ് ടീമിലെത്താന്‍ താരങ്ങള്‍ തമ്മിലും കടുത്ത മത്സരമാണ് കാഴ്ചവയ്ക്കുന്നത്. പ്രത്യേകിച്ച് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കാണ് ശക്തമായ മത്സരം. 
 
ലോകകപ്പ് ക്രിക്കറ്റ് ടീമില്‍ ഇടം നേടാന്‍ വിക്കറ്റ് കീപ്പര്‍ സീറ്റിലേക്ക് കടുത്ത മത്സരം തന്നെയാണ് നടക്കുന്നത്. നിലവില്‍ ആറ് താരങ്ങള്‍ മത്സര രംഗത്തുണ്ട്. ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിന് ഒരുങ്ങിയിരിക്കുകയാണ് ഋഷഭ് പന്ത്. താന്‍ ഇപ്പോഴും ഫിറ്റാണെന്ന് കഴിഞ്ഞ ദിവസം ഗുജറാത്തിലെത്തിനായി മത്സരത്തിലൂടെ ഋഷഭ് ഒരിക്കല്‍ കൂടി വിളിച്ചുപറഞ്ഞു. 43 പന്തില്‍ 88 റണ്‍സ് എടുത്ത് താന്‍ ഉഗ്രന്‍ ഫോമില്‍ ആണെന്നും തെളിയിച്ചു. സീസണില്‍ വിക്കറ്റ് കീപ്പിങ്ങിലും ഋഷഭിന് തന്റെ ശൈലി തുടരാനായി. പന്ത് ഏറെക്കുറെ സീറ്റ് ഉറപ്പിച്ച മട്ടിലാണ്. ഇനി പ്രഖ്യാപനം എങ്ങനെയാകും എന്ന് കണ്ടറിയാം. ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറുടെ സ്ഥാനത്തിനായി ആകും മത്സരം.
 
രണ്ടുപേരുടെ പേരാണ് ഇതുവരെ ഉയര്‍ന്ന കേള്‍ക്കുന്നത്. സഞ്ജു സാംസണിനെയും കെഎല്‍ രാഹുലിനെയുമാണ് രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.ഐപിഎലില്‍  300 റണ്‍സിന് മുകളില്‍ നേടി ഇരു താരങ്ങളും ഫോമില്‍ ആണെന്ന് തെളിയിച്ചു കഴിഞ്ഞു.
 മധ്യനിരയിലെ ബാറ്റിങ് മികവും മികച്ച സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനെ ഒരു തരി മുന്നിലെത്തിക്കുന്നു. ഓപ്പണറായി കൂടി രാഹുലിനെ പരീക്ഷിക്കാം എന്നതുകൊണ്ട് ആര്‍ക്ക് നറുക്ക് വീഴുമെന്ന് കണ്ടറിയാം. 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍