തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണി ഇത്തവണ 220 സീറ്റില്‍ കൂടുതല്‍ നേടില്ലെന്ന് റിപ്പോര്‍ട്ട്. നരേന്ദ്രമോദി വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും ഇക്കാര്യം രാജ്യത്ത് 67% ജനങ്ങളും ഗൗരവത്തോടെ കാണുന്നു എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം 400 സീറ്റാണ് എന്‍ഡിഎ സഖ്യം ലക്ഷ്യം വയ്ക്കുന്നത്. ഇത്തവണത്തെ ലോകസഭാ തെരഞ്ഞെടുപ്പ് ആദ്യ വിജയം ബിജെപി ഉറപ്പിച്ചു. സൂറത്തിലെ ബിജെപി സ്ഥാനാര്‍ഥി മുകേഷ് ദലാല്‍ ആണ് വിജയം ഉറപ്പിച്ചത്.