New Zealand vs Afghanistan, T20 World Cup 2024: 'ഇതാണ് മക്കളേ ലോകകപ്പ്' ന്യൂസിലന്‍ഡിനു പണി കൊടുത്ത് അഫ്ഗാനിസ്ഥാന്‍

രേണുക വേണു

ശനി, 8 ജൂണ്‍ 2024 (09:08 IST)
Afghanistan vs New Zealand

New Zealand vs Afghanistan, T20 World Cup 2024: ട്വന്റി 20 ലോകകപ്പില്‍ അട്ടിമറികള്‍ തുടരുന്നു. സി ഗ്രൂപ്പിലെ ശക്തരായ ന്യൂസിലന്‍ഡിനെ അഫ്ഗാനിസ്ഥാന്‍ 84 റണ്‍സിനു പരാജയപ്പെടുത്തി. അഫ്ഗാന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണ് ഇത്. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന അഫ്ഗാനിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ന്യൂസിലന്‍ഡ് 15.2 ഓവറില്‍ 75 റണ്‍സിന് ഓള്‍ഔട്ടായി. റഹ്‌മാനുള്ള ഗുര്‍ബാസാണ് കളിയിലെ താരം. 
 
അഫ്ഗാനിസ്ഥാനു വേണ്ടി ഗുര്‍ബാസ് 56 പന്തില്‍ അഞ്ച് ഫോറും അഞ്ച് സിക്‌സും സഹിതം 80 റണ്‍സാണ് നേടിയത്. ഇബ്രാഹിം സാദ്രാന്‍ 41 പന്തില്‍ 44 റണ്‍സെടുത്തു. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 103 റണ്‍സാണ് അഫ്ഗാനിസ്ഥാനു തുണയായത്. 
 
ന്യൂസിലന്‍ഡ് നിരയില്‍ 18 പന്തില്‍ 18 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സ് ആണ് ടോപ് സ്‌കോറര്‍. കിവീസ് നിരയിലെ എട്ട് പേര്‍ രണ്ടക്കം കാണാതെ പുറത്തായി. റാഷിദ് ഖാന്‍ നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റും ഫസല്‍ഹഖ് ഫറൂഖി 3.2 ഓവറില്‍ 17 റണ്‍സിന് നാല് വിക്കറ്റും വീഴ്ത്തി. മുഹമ്മദ് നബിക്ക് രണ്ട് വിക്കറ്റ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍