പാകിസ്ഥാനെ വിടു, മുന്നിലുള്ള ലക്ഷ്യം ഇന്ത്യയാണ്: അമേരിക്കൻ ക്യാപ്റ്റൻ

അഭിറാം മനോഹർ

വെള്ളി, 7 ജൂണ്‍ 2024 (18:32 IST)
Monank Patel
പാകിസ്ഥാനെതിരെ നേടിയ വിജയത്തില്‍ മതിമറക്കാതെ ഇന്ത്യക്കെതിരായ മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അമേരിക്കന്‍ താരങ്ങളോട് യുഎസ് നായകനായ മോനക് പട്ടേല്‍. ജൂണ്‍ 12നാണ് ഇന്ത്യ- അമേരിക്ക പോരാട്ടം നടക്കുന്നത്. ഇന്നലെ പാകിസ്ഥാനെതിരെ അപ്രതീക്ഷിത വിജയം സ്വന്തമാക്കാന്‍ സാധിച്ചതിന് പിന്നാലെയാണ് അമേരിക്കന്‍ നായകന്റെ പ്രതികരണം.
 
 വിജയത്തില്‍ ഏറെ സന്തുഷ്ടരാണ്. ലോകകപ്പില്‍ പാകിസ്ഥാനെ പോലൊരു ടീമിനെ പരാജയപ്പെടുത്താനായത് ടീം മികച്ച പ്രകടനം പുറത്തെടുത്തത് കൊണ്ടാണ്. എന്നാല്‍ ഈ വിജയം മതിമറന്ന് ആഘോഷിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, ഇന്ത്യക്കെതിരായ മത്സരത്തിലാണ് ഇപ്പോള്‍ ശ്രദ്ധ. ക്രിക്കറ്റ് ലോകകപ്പിന് ആതിഥ്യമരുളാനായത് അമേരിക്കയ്ക്ക് മികച്ച നേട്ടമാണ്. ഇതുമൂലം രാജ്യത്ത് ക്രിക്കറ്റ് വളരുമെന്ന് കരുതുന്നതായും മോനാക് പട്ടെല്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍