ഇന്‍സ്റ്റഗ്രാമില്‍ തരംഗമായി രാകുല്‍ പ്രീത് സിങ്ങ്,'ഇന്ത്യന്‍ 2' പ്രമോഷന്‍ തിരക്കുകളില്‍ നടി, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

വെള്ളി, 7 ജൂണ്‍ 2024 (13:07 IST)
Rakul Preet Singh
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ഇന്ത്യന്‍ 2-ല്‍ രാകുല്‍ പ്രീത് സിംഗ് അഭിനയിച്ചിട്ടുണ്ട്. കമല്‍ഹാസന്‍ നായകനായ എത്തുന്ന സിനിമയുടെ പ്രമോഷന്‍ തിരക്കിലാണ് നടി. ജൂലൈ 12നാണ് റിലീസ്.സിനിമാ പ്രമോഷനുകള്‍ക്ക് മുന്നോടിയായി തന്റെ തകര്‍പ്പന്‍ ഫോട്ടോകളുമായി രാകുല്‍ ഇന്‍സ്റ്റഗ്രാമില്‍ തരംഗമാകുന്നു.
 
 ആരാധകരെ സന്തോഷിപ്പിക്കുന്ന മനോഹരമായ ഒരു കൂട്ടം ചിത്രങ്ങള്‍ പങ്കുവെച്ചാണ് നടി തന്റെ ആഴ്ച ആരംഭിച്ചത്. വീക്കെന്റിലും ആ പതിവ് തെറ്റിക്കുന്നില്ല.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rakul Singh (@rakulpreet)

സിദ്ധാര്‍ത്ഥും രാകുല്‍ പ്രീത് സിംഗും ഒന്നിച്ച് അഭിനയിച്ച ഗാനം അടുത്തിടെ പുറത്തിറങ്ങി.നീലൊരപ്പം എന്ന് തുടങ്ങുന്ന പാട്ടിന് അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയിരിക്കുന്നത്.താമരെയാണ് വരികള്‍ എഴുതിയിരിക്കുന്നത്.എബി വിയും ശ്രുതിക സമുദ്രളയും ചേര്‍ന്ന് ആലപിച്ച ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ കാണാം.
 
'ഇന്ത്യന്‍ 2' തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും.
 
ണ്‍ ഇന്ത്യന്‍ 2 ന് ശേഷം, മൂന്നാം ഭാഗം 2025 ന്റെ തുടക്കത്തില്‍ സ്‌ക്രീനുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍