'മോഹന്‍ലാല്‍ തന്നെ എടുത്ത് എഡിറ്റ് ചെയ്ത ചിത്രങ്ങള്‍'; പിറന്നാള്‍ ദിനത്തില്‍ സ്‌പെഷ്യല്‍ ഫോട്ടോകളുമായി നവ്യ നായര്‍

കെ ആര്‍ അനൂപ്

ചൊവ്വ, 21 മെയ് 2024 (16:19 IST)
അഭിനയകുലപതിക്ക് ഇന്ന് 64-ാം ജന്മദിനമാണ്. അര്‍ധരാത്രി തന്നെ മോളിവുഡ് സിനിമ ലോകം താര രാജാവിന് ആശംസകളുമായി എത്തി. തന്റെ പ്രിയപ്പെട്ട ലാലിന് മമ്മൂട്ടിയും ആശംസകള്‍ നേര്‍ന്നു. ഇപ്പോഴിതാ ആശംസകളുമായി എത്തിയിരിക്കുകയാണ് നവ്യ നായര്‍.
 
 'ജന്മദിനാശംസകള്‍ ലാലേട്ടാ.. സിനിമ താരങ്ങളുമായുള്ള ചിത്രങ്ങള്‍ പങ്കിടാന്‍ എന്റെ പക്കല്‍ ഒന്നുമില്ലെന്ന കാര്യത്തില്‍ ഞാന്‍ എപ്പോഴും അത്ഭുതപ്പെടുന്നു. 
 കാരണം ഞാന്‍ അത് എടുക്കുന്നില്ല അല്ലെങ്കില്‍ കൃത്യമായി സൂക്ഷിച്ചു വയ്ക്കാറില്ല,പക്ഷേ ഈ ചിത്രം വളരെ പ്രത്യേകതയുള്ളതാണ്, കാരണം ഇത് അദ്ദേഹം തന്നെ എടുത്ത് എഡിറ്റ് ചെയ്തതാണ്. ഒരുപാട് സ്‌നേഹം ഞാന്‍ അത് പ്രത്യേകമായി സൂക്ഷിച്ചു.
 
ഇന്ത്യന്‍ സിനിമയിലെ മഹാനായ മനുഷ്യസ്‌നേഹിയും നടനുമായ ലാലേട്ടന് ജന്മദിനാശംസകള്‍.',-നവ്യാനായര്‍ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് എഴുതി.
 
വിശ്വനാഥന്‍ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകനാണ് മോഹന്‍ലാല്‍.1960 മെയ് 21ന് ജനിച്ച താരത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ നിന്നുമായിരുന്നു.എംജി കോളേജില്‍ നിന്നാണ് ബികോമില്‍ ബിരുദം നേടിയത്. സ്‌കൂള്‍ പഠനകാലം മുതലേ അഭിനയ മോഹം ലാലിനുള്ളില്‍ ഉണ്ടായിരുന്നു. മികച്ച നാടക നടനുള്ള പുരസ്‌കാരങ്ങള്‍ നേടിയ ലാല്‍ കോളേജില്‍ എത്തിയതോടെ സ്വപ്നങ്ങളിലേക്കുള്ള യാത്രയ്ക്ക് വേഗം കൂടി.
 
സുഹൃത്തുക്കളായ പ്രിയദര്‍ശനും സുരേഷ് കുമാറിനും ഒപ്പം ചേര്‍ന്ന് ഭാരത് സിനി ഗ്രൂപ്പ് എന്ന കമ്പനി മോഹന്‍ലാല്‍ സ്ഥാപിച്ചു. 1978 സെപ്റ്റംബര്‍ മൂന്നിന് 'തിരനോട്ടം' എന്ന സിനിമയിലൂടെ ലാല്‍ അരങ്ങേറ്റം കുറിച്ചു. ഈ സിനിമ റിലീസ് ചെയ്തില്ല. ഭാസി സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മോഹന്‍ലാല്‍ ബിഗ് സ്‌ക്രീനില്‍ എത്തി. സിനിമയിലെ വില്ലന്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. അവിടെ മോഹന്‍ലാലിന്റെ താരരാജാവ് ജനിക്കുകയായിരുന്നു. നാല് പതിറ്റാണ്ടില്‍ കൂടുതല്‍ നീണ്ട സിനിമ ജീവിതത്തിനു കൂടി തുടക്കമായത് ഇവിടെ നിന്നായിരുന്നു.
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍