സൂപ്പര്‍സ്റ്റാര്‍ അല്ല ഒരു മനുഷ്യസ്‌നേഹി, മോഹന്‍ലാലിന് ബംഗാളി നടിയുടെ പിറന്നാള്‍ ആശംസ

കെ ആര്‍ അനൂപ്

ചൊവ്വ, 21 മെയ് 2024 (16:03 IST)
ലിജോ- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മലൈക്കോട്ടൈ വാലിബനിലൂടെ ശ്രദ്ധ നേടിയ നടിയാണ് കഥ നന്ദി.ബംഗാളി യുവ നടിയാണ് കഥ നന്ദി.മലൈക്കോട്ടൈ വാലിബനില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച താരം മലയാളി പ്രേക്ഷകരെയും കൈയിലെടുത്തു. ഇപ്പോഴിതാ മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
 
'ഇന്ന്, മോഹന്‍ലാല്‍ സാറിന്റെ ജന്മദിനം ആഘോഷിക്കുമ്പോള്‍, അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത പ്രതിഭയെയും അദ്ദേഹത്തിന്റെ വിനയത്തെയും ഞാന്‍ ഓര്‍ക്കുന്നു. ഒരു സൂപ്പര്‍സ്റ്റാര്‍ എന്നതിനപ്പുറം യഥാര്‍ത്ഥ ജന്റില്‍മാനും വിനീതനായ ഗുണങ്ങളുള്ള ഒരു വ്യക്തിയുമാണ്.
മലൈക്കോട്ടൈ വാലിബന്റെ സെറ്റില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചതിനാല്‍, അദ്ദേഹത്തിന്റെ സ്‌നേഹവും പ്രചോദനവും അചഞ്ചലമായ പിന്തുണയും ഞാന്‍ നേരിട്ട് അനുഭവിച്ചു. മോഹന്‍ലാല്‍ സാര്‍ ഒരു മികച്ച നടനായി വെള്ളിത്തിരയില്‍ തിളങ്ങുക മാത്രമല്ല, വ്യക്തിപരമായ ഇടപെടലുകളിലൂടെ ഊഷ്മളതയും വിവേകവും പ്രസരിപ്പിക്കുകയും ചെയ്യുന്നു. 
 
അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശം ഒരു അച്ഛന്റെതിന് സമാനമാണ്, എല്ലായ്‌പ്പോഴും കണ്‍ഫര്‍ട്ടബിള്‍ ആയ ഇടം ഒരുക്കി നമ്മളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അദ്ദേഹം വെറുമൊരു സിനിമ ഇതിഹാസം എന്ന നിലയില്‍ മാത്രമല്ല, യഥാര്‍ത്ഥ ഒരു മനുഷ്യന്‍ എന്ന നിലയില്‍ അദ്ദേഹത്തെ അറിയാന്‍ കഴിഞ്ഞത് ഭാഗ്യമായി ഞാന്‍ കരുതുന്നു.ഈ പ്രത്യേക ദിനം മോഹന്‍ലാല്‍ സാറിന് സന്തോഷവും സ്‌നേഹവും എണ്ണമറ്റ അനുഗ്രഹങ്ങളും കൊണ്ട് നിറയട്ടെ. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നതിനും ഇതിഹാസനായ മോഹന്‍ലാല്‍ സാറിന് ജന്മദിനാശംസകള്‍ നേരുന്നു',-കഥ നന്ദി കുറിച്ചു.
 
ബംഗാളി, തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ ഇതിനോടകം തന്നെ നടി അഭിനയിച്ചു കഴിഞ്ഞു.
 
മനോജ് മോസസ് അഭിനയിച്ച ചിന്ന പയ്യന്‍ എന്ന കഥാപാത്രത്തിന്റെ നായികയായാണ് നടി അഭിനയിച്ചത്. വാലിബനിലെ കള്ളക്കറുമ്പന്റേയും ജമന്തിപ്പെണ്ണിന്റേയും പ്രണയകാലം പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍