ന്നാലും ഏത് പാട്ടായിരിക്കും കേള്‍ക്കുന്നെ..? അടിപൊളി ലുക്കില്‍ നടി നില്‍ജ, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

വെള്ളി, 7 ജൂണ്‍ 2024 (17:14 IST)
റിയാലിറ്റി ഷോകളിലൂടെ തുടങ്ങി റേഡിയോ ജോക്കിയായി പിന്നെ സിനിമ നടിയായി മാറിയ ആളാണ് നില്‍ജ.കപ്പേള, സാറാസ്, ചുഴല്‍,മലയന്‍കുഞ്ഞ്, തേര് തുടങ്ങിയ ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. പാട്ടിനൊപ്പം ചുവടുവെക്കുന്ന നടിയാണ് ഫോട്ടോയില്‍ കാണാന്‍ ആകുന്നത്. എന്നാല്‍ ഈ പാട്ട് ഏതാണെന്ന് ആരാധകരോട് ചോദിക്കുകയാണ് നില്‍ജ.
 
 ഫീനിക്‌സ് എന്ന ചിത്രത്തിലാണ് നടി ഒടുവിലായി അഭിനയിച്ചത്. ടോവിനോ തോമസിന്റെ ഐഡന്റിറ്റി എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ടെന്നാണ് വിവരം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nilja K Baby (@nilja_k_baby)

സൗദി വെള്ളക്ക എന്ന ചിത്രത്തിലാണ് നടിയെ ഒടുവിലായി കണ്ടത്.വിനയ് ഫോര്‍ട്ട്, ദിവ്യ പ്രഭ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് ഫാമിലി. സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍