MS Dhoni: തലയ്ക്ക് മുന്നില്‍ എന്തോന്ന് രാജകുമാരന്‍; ഗില്ലിനെ നൈസായി തൂക്കി ധോണി (Video)

Webdunia
തിങ്കള്‍, 29 മെയ് 2023 (20:36 IST)
MS Dhoni: ഐപിഎല്‍ ഫൈനലില്‍ എല്ലാവരും ഉറ്റുനോക്കിയിരുന്ന ഒന്നാണ് ശുഭ്മാല്‍ ഗില്‍-മഹേന്ദ്രസിങ് ധോണി പോര്. സീസണില്‍ അതിശയിപ്പിക്കുന്ന ഫോമില്‍ ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ഗുജറാത്ത് ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെതിരെ എന്ത് തന്ത്രമാകും ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്രസിങ് ധോണി പ്രയോഗിക്കുകയെന്ന് ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. ഒടുവില്‍ അപകടകരമാം വിധം കത്തിക്കയറും മുന്‍പ് ഗില്ലിനെ ധോണി തന്നെ പുറത്താക്കി. അതും കിടിലന്‍ സ്റ്റംപിങ്ങിലൂടെ. 
 
രവീന്ദ്ര ജഡേജ എറിഞ്ഞ ഏഴാം ഓവറിലെ അവസാന പന്തിലാണ് ഗില്‍ പുറത്തായത്. എല്ലാ അര്‍ത്ഥത്തിലും മിന്നല്‍ സ്റ്റംപിങ് എന്ന് തന്നെ വിശേഷിപ്പിക്കണം ധോണിയുടെ ഇടപെടലിനെ. ജഡേജ എറിഞ്ഞ ലെങ്ത് ബോളില്‍ കണക്ഷന്‍ ശരിയാകാതെ വന്നതോടെ പന്ത് നേരെ വിക്കറ്റ് കീപ്പര്‍ ധോണിയുടെ കൈകളിലേക്ക് എത്തി. നിമിഷനേരം കൊണ്ട് ധോണി സ്റ്റംപിങ് നടത്തി. ആ സമയത്ത് ഗില്ലിന്റെ ബാക്ക് ഫൂട്ട് വായുവിലായിരുന്നു. സ്റ്റംപിങ് ചെയ്ത ഉടനെ ധോണി അത് ഔട്ടാണെന്ന് ഉറപ്പിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article