Chennai Super Kings vs Gujarat Titans: ഐപിഎല്‍ ഫൈനല്‍ സൂപ്പര്‍ ഓവര്‍ മാത്രമായി ചുരുങ്ങുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. റിസര്‍വ് ഡേയായ ഇന്നും മഴ മൂലം മത്സരം നടക്കാതെ വന്നാല്‍ ചാംപ്യന്‍മാരെ തീരുമാനിക്കാനുള്ള അവസാന സാധ്യതയാണ് സൂപ്പര്‍ ഓവര്‍. ഫൈനല്‍ മത്സരം നടക്കുന്ന അഹമ്മദബാദില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഇന്നത്തെ കാലാവസ്ഥ മുന്നറിയിപ്പ്.
അതേസമയം അഞ്ച് ഓവര്‍ പോലും കളിക്കാന്‍ പറ്റാത്ത സാഹചര്യമാണെങ്കില്‍ സൂപ്പര്‍ ഓവറിലേക്ക് ചുരുക്കാം. ചൊവ്വെ പുലര്‍ച്ചെ 12.50 നാണ് സൂപ്പര്‍ ഓവര്‍ മത്സരം ആരംഭിക്കാനുള്ള സമയം. സൂപ്പര്‍ ഓവറും നടന്നില്ലെങ്കില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ചാംപ്യന്‍മാരായി പ്രഖ്യാപിക്കും. കാരണം പോയിന്റ് ടേബിളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനേക്കാള്‍ മുന്നിലാണ് ഗുജറാത്ത്.