ഒരു ഇസ്ലാം ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്തു; ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിന് വിമർശനം

Webdunia
ഞായര്‍, 1 ജനുവരി 2017 (13:14 IST)
യോഗയും സൂര്യനമസ്‌കാരവും ചെയ്യുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിന് ആരാധകരുടെ ചീത്തവിളിയും ട്രോളും. യോഗ ചെയ്യുന്നത് അനിസ്ലാമികമാണെന്നാണ് വിമര്‍ശകരുടെ വാദം. ഇസ്ലാമായ കൈഫ് യോഗ ചെയ്യുന്നതിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേര്‍ ട്വിറ്ററില്‍ പോസ്റ്റുകളും ട്രോളുകളും ഇട്ടിരുന്നു. ഇസ്ലാം ചെയ്യാൻ പാടില്ലാത്ത കാര്യമാണിതെന്നും ട്വിറ്ററിൽ പറയുന്നുണ്ട് ചിലർ.
 
യോഗ അനിസ്ലാമികമാണെന്ന് ചൂണ്ടിക്കാട്ടി വിമര്‍ശനങ്ങളുമായെത്തിയവര്‍ക്ക് കൈഫ് ട്വിറ്ററില്‍ മറുപടിയും നല്‍കി. യോഗയും സൂര്യനമസ്‌കാരവും ചെയ്യുന്ന നാല് ചിത്രങ്ങളാണ് കൈഫ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നത്. യോഗ ചെയ്യുന്ന സമയത്തെല്ലാം തന്റെ മനസ്സിലുണ്ടായിരുന്നത് അള്ളാഹു ആയിരുന്നെന്ന് മറുപടി ട്വീറ്റില്‍ കൈഫ് പറയുന്നു.
 
Next Article