രണ്ട് ലോകകപ്പ് ഫൈനലുകളെ കുറിച്ചോർത്ത് നിരാശയുണ്ട്, മനസ് തുറന്ന് മിതാലിരാജ്

Webdunia
ബുധന്‍, 15 ജൂണ്‍ 2022 (22:15 IST)
ലോകക്രിക്കറ്റിൽ പകരം വെക്കാനില്ലാത്ത നേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ് മിതാലി രാജ്. വനിതാ ഏകദിനക്രിക്കറ്റിൽ ഏറ്റവുമധികം റൺസ്,അർദ്ധസെഞ്ചുറി, ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ടീമിനെ നയിച്ച ക്യാപ്റ്റൻ തുടങ്ങി ഒട്ടേറെ റെക്കോർഡുകളുണ്ടെങ്കിലും ഒരു ലോകകിരീടം നേടാൻ മിതാലി രാജിന് സാധിച്ചിരുന്നില്ല.
 
കരിയറിൽ താൻ ഇന്നും വിഷമിക്കുന്നത് ലോകകപ്പ് നേടാൻ സാധിക്കാത്തത് കൊണ്ടാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മിതാലി രാജ്. ലോകകപ്പ് നേടാനാവാത്തത് ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും നിരാശനൽകുന്ന കാര്യമാണ്. രണ്ട് ലോകകപ്പുകളിൽ ഇന്ത്യയെ ഫൈനലിലെത്തിക്കാൻ സാധിച്ചെങ്കിലും കൈയകാലത്തിലാണ് 2 ലോകകിരീടങ്ങളും ഇന്ത്യയ്ക്ക് നഷ്ടമായത്. അതിൽ നിരാശയുണ്ട്. മിതാലി രാജ് പറഞ്ഞു.
 
അതേ സമയം വനിതാ ഐപിഎൽ തുടങ്ങാൻ സാധിക്കുന്ന സാഹചര്യം ഇപ്പോൾ നിലനിൽക്കുന്നുണ്ടെന്നും മിതാലി രാജ് പറഞ്ഞു. ഭാവിയിൽ ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സജീവമാകാനാണ് താൽപര്യമെന്നും താരം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article