50 കളിക്കാർ എപ്പോഴും കളിക്കാൻ റെഡിയാണ്, ഭാവിയിൽ ഒരേ സമയം ഇന്ത്യയ്ക്ക് രണ്ട് ടീമുകൾ!

Webdunia
ബുധന്‍, 15 ജൂണ്‍ 2022 (22:13 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഏത് സമയവും അവസരം നൽകാൻ കഴിയുന്ന 50 കളിക്കാർ ഇപ്പോഴും സുസജ്ജരായിരിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. കളിക്കാരുടെ ജോലിഭാരം ക്രമീകരിക്കുന്നതിനും ഇന്ത്യൻ ടീം ഒരേ സമയം രണ്ടു പരമ്പരകൾ കളിക്കേണ്ടി വരുന്ന സാഹചര്യം പരിഗണിച്ചുമാണ് ഇത്തരത്തിൽ കളിക്കാരെ തയ്യാറാക്കി നിർത്തിയിട്ടുള്ളതെന്നും ജയ് ഷാ പറഞ്ഞു. ഭാവിയിൽ ഒരേസമയം കളിക്കാനാകുന്ന രണ്ട് ടീമുകൾ ഇന്ത്യയ്ക്ക് ഉണ്ടാകുമെന്ന സൂചനയാണ് ഇത് നൽകുന്നത്.
 
ഭാവിയിൽ ഇന്ത്യയുടെ ടെസ്റ്റ് ടീം ഒരു പരമ്പര കളിക്കുന്ന അതേസമയം തന്നെ മറ്റൊരു രാജ്യത്തും ഇന്ത്യയ്ക്ക് കളിക്കേണ്ടി വരും. ഒരേസമയം രണ്ട് ദേശീയ ടീമുകൾ എന്ന സാഹചര്യത്തിലേക്കാണ് നമ്മൾ നീങ്ങുന്നത്. ജയ് ഷാ പറഞ്ഞു. ഐപിഎല്ലിൽ കൂടുതൽ മത്സരങ്ങളുണ്ടാകുന്നത് ഇന്ത്യൻ ടീമിന്റെ മത്സരങ്ങളെ ബാധിക്കില്ലെന്നും ജയ് ഷാ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article