ബിസിസിഐയ്ക്ക് ഒരു ഓവറിലെ വരുമാനം 2.95 കോടി, ഒരു പന്തിന് 49 ലക്ഷം രൂപ !

ബുധന്‍, 15 ജൂണ്‍ 2022 (14:34 IST)
ഐപിഎൽ സംപ്രേക്ഷണാവകാശത്തിലൂടെ ബിസിസിഐ സ്വന്തമാക്കുക. കോടികൾ. 2023-2027  വരെയുള്ള അഞ്ച് ഐപിഎൽ സീസണുകളുടെ സംപ്രേക്ഷണാവകാശം 48,390 കോടി രൂപയ്ക്കാണ് വിറ്റുപോയത്. ഈ കാലയളവിൽ 410 മത്സരങ്ങൾ കളിക്കുമെന്ന് കണക്കാക്കപ്പെടുമ്പോൾ ഒരു മത്സരത്തിന് 118 കോടി രൂപയാണ് ബിസിസിഐയ്ക്ക് വരുമാനമായി ലഭിക്കുക. 2018-2022 സീസണിൽ ഇത് 55 കോടി രൂപ മാത്രമായിരുന്നു.
 
23,575 രൂപയ്ക്ക് സ്റ്റാർ ടിവിയാണ് ടെലിവിഷൻ അവകാശം സ്വന്തമാക്കിയത്. ഡിജിറ്റൽ റൈറ്സിനുള്ള അവകാശം 23,758 കോടി രൂപയ്ക്ക് വിയാകോം സ്വന്തമാക്കി ഒരു മത്സരത്തിൽ നിന്ന് മാത്രം 118 കോടി രൂപ ബിസിസിഐയ്ക്ക് ലഭിക്കുമ്പോൾ ഒരോവറിൽ നിന്ന് മാത്രം 2.95 കോടി രൂപയാണ് ബിസിസിഐയ്ക്ക് ലഭിക്കുക. അതായത് ഒരു പന്തെറിയുമ്പോൾ ബിസിസിഐയ്ക്ക് ലഭിക്കുന്നത് 49 ലക്ഷം രൂപ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍