ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറായി നിലവിൽ കണക്കാക്കപ്പെടുന്ന താരം ജസ്പ്രീത് ബുമ്രയാണെങ്കിലും കുട്ടി ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് ഒഴിവാക്കാൻ പറ്റാത്ത പേസറാണ് ഭുവനേശ്വർ കുമാർ. സ്വിങ് ബൗളിങ്ങിലൂടെ ബാറ്സ്മാന്മാരെ കുഴക്കി റണ്ണൊഴുക്ക് നിയന്ത്രിക്കുന്ന ഭുവി പലപ്പോഴും എതിർനിരയിൽ അപകടം വിതയ്ക്കാറുമുണ്ട്. കുട്ടി ക്രിക്കറ്റിൽ റൺസ് ഒഴുകുന്നത് നിയന്ത്രിക്കാനുള്ള കഴിവാണ് താരത്തെ വേറിട്ട് നിർത്തുന്നത്.
ഇടക്കാലത്തെപ്പോഴോ ഭുവനേശ്വറിന്റെ പന്തുകൾക്ക് മൂർച്ച നഷ്ടപ്പെട്ടതായി തോന്നിപ്പിച്ചുവെങ്കിലും കൂടുതൽ കരുത്തനായി ടീമിൽ തിരിച്ചെത്തിയിരിക്കുകയാണ് താരം.ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യൻ ബൗളിങിൽ വേറിട്ട് നിന്നത് ഭുവി മാത്രമായിരുന്നു. തന്റെ സ്വതസിദ്ധമായ സ്വിങ് ബൗളിങ്ങിലൂടെ ദക്ഷിണാഫ്രിക്കയെ വലിഞ്ഞുകേട്ടിയ ഭുവി നാല് ഓവറിൽ
ഒക്ടോബർ- നവംബർ മാസത്തിൽ ലോകകപ്പ് മത്സരങ്ങൾ നടക്കാനിരിക്കെ ഇന്ത്യൻ ടി20 ടീമിൽ തന്റെ സാന്നിധ്യം ഉറപ്പിക്കുകയാണ് ഭുവി. റൺസ് വിട്ടുകൊടുക്കുന്നതിൽ പുലർത്തുന്ന സ്ഥിരതയ്‌ക്കൊപ്പം പഴയത് പോലെ വിക്കറ്റ് വീഴ്ത്തുന്നതിലും അപകടകാരിയാകുമ്പോൾ ഇന്ത്യയുടെ ലോകകപ്പ് സാധ്യതകൾക്ക് തന്നെ നിറം പകരാൻ ഭുവനേശ്വർ കുമാറിന് കഴിയുമെന്ന് ഉറപ്പ്.