ജൂൺ 12നാണ് ഐപിഎൽ മീഡിയ റൈറ്റ്സിനുള്ള ലേലം നടക്കുക. സംപ്രേക്ഷണത്തുക 59,000 കോടി രൂപയോളമായി ലേലത്തിൽ ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ആമസോണിന് പുറമെ ഹോട്ട്സ്റ്റാറാണ് ലേലത്തിൽ മുൻപിലുള്ള മറ്റൊരു ഗ്രൂപ്പ്.
2023-2027 വരെ പല രാജ്യങ്ങളിലേക്കുമുള്ള സംപ്രേക്ഷണാവകാശവും ഓൺലൈൻ സ്ട്രീമിങ് അവകാശവും സ്വന്തമാക്കുവാനാണ് ലേലം. 163 ബില്യൺ രൂപയ്ക്ക് 2017ൽ ഹോട്ട്സ്റ്റാറാണ് ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശം നേടിയിരുന്നത്. സോണി പിക്ചേഴ്സ്,സീ ഗ്രൂപ്പ് എന്നിവരും ഐപിഎൽ സംപ്രേക്ഷണാവകാശത്തിനുള്ള ലേലത്തിന്റെ മുൻനിരയിലുണ്ട്.