അതേസമയം ക്യാപ്റ്റനെന്ന നിലയിൽ റിഷഭ് പന്തിന്റെ കീഴിൽ ഇറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത് വലിയ വിമർശനത്തിനിടയാക്കിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കക്കെതിരെ 211 എന്ന കൂറ്റൻ സ്‌കോർ ഉയർത്തിയിട്ടും മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയിക്കാനായില്ല. ടി20 ക്രിക്കറ്റിലെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഉയർന്ന റൺചേസാണിത്.