റാസി വാന്‍ ഡേര്‍സണ്‍-ഡേവിഡ് മില്ലര്‍ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 131 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വാന്‍ ഡേര്‍സണ്‍ 46 പന്തില്‍ ഏഴ് ഫോറും അഞ്ച് സിക്‌സും സഹിതം 75 റണ്‍സുമായി പുറത്താകാതെ നിന്നു. ഡേവിഡ് മില്ലര്‍ 31 പന്തില്‍ നിന്ന് 64 റണ്‍സുമായി പുറത്താകാതെ നിന്നു. നാല് ഫോറും അഞ്ച് സിക്‌സും അടങ്ങിയതായിരുന്നു മില്ലറുടെ ഇന്നിങ്‌സ്. ഡ്വെയ്‌നെ പ്രെത്തോറിയസ് 13 പന്തില്‍ 29 റണ്‍സും ക്വിന്റണ്‍ ഡി കോക്ക് 18 പന്തില്‍ 22 റണ്‍സും നേടി.