പന്തിന് മുൻപേ ഇറങ്ങേണ്ടത് ഹാർദ്ദിക്, 30 പന്തിൽ 70-80 റൺസ് ഉറപ്പ്
തിങ്കള്‍, 13 ജൂണ്‍ 2022 (14:32 IST)
ഹാർദിക് പാണ്ഡ്യയെ ബാറ്റിംഗ് പൊസിഷനിൽ പണത്തിനും മുൻപേ ഇറക്കണമെന്ന് മുൻ താരം ആകാശ് ചോപ്ര. 30 പന്തിൽ നിന്നും 70-80 റൺസ് കണ്ടെത്താൻ ഹാർദിക്കിന് കഴിയുമെന്നാണ് ചോപ്ര പറയുന്നത്.
10,12 ഓവറുകളിൽ വിക്കറ്റു വീണാൽ ഹർദിക്കിനെ ബാറ്റിംഗ് പൊസിഷനിൽ മുകളിലായി ഇറക്കണമെന്നാണ് എനിക്ക് തോന്നുന്നത്. 30 പന്തിൽ നിന്ന് 70-80 റൺസ് കണ്ടെത്താൻ ഹാർദിക്കിന് കഴിയും
ബൗളിങ്ങിൽ യുസ്വേന്ദ്ര ചഹലിനെ ആദ്യം കൊണ്ടുവരികയും ഫുൾ ക്വാട്ട ഏറിയിപ്പിക്കുകയും ചെയ്യണം.ഹർഷൽ പട്ടേൽ ആർസിബിക്കായി കളിക്കുമ്പോൾ ഡെത്ത് ഓവറുകളിൽ 9 റൺസ് എന്ന നിലയിലാണ് എറിയുന്നത്. എന്നാൽ ഇന്ത്യൻ കുപ്പായത്തിൽ ഇത് 11 ആയി ഉയരുന്നുവെന്നും ആകാശ് ചോപ്ര പറയുന്നു.
അതേസമയം പ്ലെയിങ് ഇലവനിൽ മാറ്റങ്ങൾ ആവശ്യമില്ലെന്നും എന്നാൽ ദീപക് ഹൂഡയ്ക്ക് ഒരു അവസരം നൽകേണ്ടതാണെന്നും ആകാശ് ചോപ്ര പറഞ്ഞു.