കെ എൽ രാഹുലിന്റെ അഭാവത്തിൽ നായകസ്ഥാനം ലഭിച്ച പന്ത് ബാറ്ററെന്ന നിലയിൽ മോശം പ്രകടനമാണ് പരമ്പരയിൽ നടത്തുന്നത്. 29, 5,6 എന്നിങ്ങനെയാണ് പരമ്പരയിലെ താരത്തിന്റെ സ്‌കോറുകൾ. നായകനെന്ന നിലയിൽ ഇതിൽ ഒരു മത്സരം മാത്രം വിജയിക്കാൻ പന്തിന് സാധിച്ചിട്ടുള്ളു.
ഇപ്പോൾ തന്നെ വിക്കറ്റ് കീപ്പർമാരായ ദിനേശ് കാർത്തിക്,ഇഷാൻ കിഷൻ എന്നിവർ ടീമിലുണ്ട്. ഒരു അവസരം കാത്ത് സഞ്ജു സാംസൺ പുറത്ത് കാത്തിരിക്കുന്നു. വിക്കറ്റ് കീപ്പറാകാൻ കഴിവുള്ള കെഎൽ രാഹുലും ടീമിലെ അംഗമാണ്. എന്റെ അഭിപ്രായത്തിൽ ടീമിൽ ഇടം നേടാൻ മികച്ച മത്സരമാണ് നടക്കുന്നത്. മോശം ഫോമിൽ ഏറെകാലം പന്തിന് ഇന്ത്യൻ ടീമിൽ പിടിച്ചുനിൽക്കാനാകില്ല. ഇർഫാൻ പറഞ്ഞു.