അഗ്നിവീരർക്ക് കേന്ദ്ര പോലീസിൽ മുൻഗണന: പ്രഖ്യാപനവുമായി ആഭ്യന്തരമന്ത്രാലയം

ബുധന്‍, 15 ജൂണ്‍ 2022 (21:54 IST)
അഗ്നിപഥ് പദ്ധതിപ്രകാരം നാലുവർഷകാലയളവിൽ സൈന്യത്തിൽ ചേരുന്നവർക്ക് കേന്ദ്ര പോലീസ് സേനകളിലെ നിയമനത്തിൽ മുൻഗണന നൽകുമെന്ന് ആഭ്യന്തര മന്ത്രാലയം. കേന്ദ്ര സായുധ സേനകൾ, അസം റൈഫിൾസ് നിയമങ്ങളിലാകും ഇവർക്ക് മുൻഗണന.
 
അഗ്നിപഥ് പദ്ധതി പ്രകാരം നാലുവർഷ കാലയളവ് പൂർത്തിയാക്കുന്നവർക്കാണ് മുൻഗണന നൽകുക. ഇന്നലെയാണ് സൈന്യത്തിലേക്കുള്ള ഹ്രസ്യകാല സേവനത്തിനായി സർക്കാർ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിപ്രകാരം ഈ വർഷം 46,000 നിയമനങ്ങൾ നടത്തുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍