ഐപിഎൽ പ്രകടനം തുണച്ചു, സഞ്ജുവും ത്രിപാഠിയും ഇന്ത്യൻ ടീമിൽ

ബുധന്‍, 15 ജൂണ്‍ 2022 (21:51 IST)
അയർലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്‍ജു സാംസൺ വീണ്ടും ടീമിൽ ഇടം നേടി. ബിസിസിഐ പ്രഖ്യാപിച്ച 17 അംഗ ടീമിൽ ബാറ്ററായാണ് സഞ്ജു ഇടം നേടിയത്. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ച രാഹുൽ ത്രിപാഠിയും ടീമിൽ ഇടം നേടിയിട്ടുണ്ട്.
 
ഐപിഎല്ലിൽ രാജസ്ഥാൻ നായകനെന്ന നിലയിലും ബാറ്ററായും കാഴ്ചവെച്ച മികച്ച പ്രകടനമാണ് സഞ്ജുവിന് തുണയായത്. ഐപിഎല്ലിൽ തിളങ്ങിയ രാഹുൽ ത്രിപാഠിയും ആർഷദീപും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഗുജറാത്ത് ടൈറ്റൻസിനെ ഐപിഎൽ കിരീടം ചൂടിച്ച ഹാർദിക് പാണ്ട്യയാവും ടി20 ടീമിനെ നയിക്കുക.ടെസ്റ്റ് മത്സരത്തിന് പരിശീലനമുള്ളതിനാൽ ഋഷഭ് പന്ത്, ശ്രേയസ് അയ്യർ എന്നിവരെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ഈ ഒഴിവിലേക്കാണ് സഞ്ജുവിനെയും ത്രിപാഠിയെയും പരിഗണിക്കുന്നത്.
 
വിവിഎസ്‌ ലക്ഷ്മൺ പരിശീലിപ്പിക്കുന്ന ടീം ജൂൺ 26,28 തീയതികളിൽ 2 ടി മത്സരങ്ങളാകും കളിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍