ഐപിഎൽ സംപ്രേക്ഷണാവകാശത്തിന് ലേലം: ഒരു മത്സരത്തിന്റെ സംപ്രേക്ഷണത്തിന് 105 കോടി രൂപ !

തിങ്കള്‍, 13 ജൂണ്‍ 2022 (14:38 IST)
ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങളുടെ അടുത്ത അഞ്ച് വർഷത്തെ സംപ്രേക്ഷണാവകാശത്തിനുള്ള ലേലത്തിന് ആവേശകരമായ തുടക്കം. 5 വർഷത്തെ സംപ്രേക്ഷണത്തിനായി 43,000 കോടി രൂപ വരെയാണ് കമ്പനികൾ ഓഫർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ 5 വർഷക്കാലത്തെ ഐപിഎൽ സംപ്രേക്ഷണാവകാശത്തിന് വേണ്ടി ചിലവാക്കിയ തുകയുടെ മൂന്നിരട്ടിയോളമാണിത്.
 
അടുത്ത അഞ്ച് വർഷത്തിൽ ഏകദേശം 410 ഐപിഎൽ മത്സരങ്ങളുണ്ടാകുമെന്നാണ് ബിസിസിഐ വ്യക്തമാക്കുന്നത്. അങ്ങനെയെങ്കിൽ ഒരു മത്സരത്തിന്റെ സംപ്രേക്ഷണാവകാശത്തിന് കമ്പനി മുടക്കുന്ന തുക 105 കോടിയ്ക്ക് മേലെ ഉയരും. 2020ൽ ഇത് 66.42 കൂടിയായിരുന്നു.
 
ടെലിവിഷൻ സംപ്രേക്ഷണാവകാശത്തിന്റെ ലേലത്തുക 23,370 കോടിയെത്തിയെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ ഒരു മത്സരത്തിന് ചിലവാക്കുന്ന തുക 57 കോടി രൂപയാകും. ഡിജിറ്റൽ സംപ്രേക്ഷണാവകാശത്തിന് ഒരു മത്സരത്തിന് 48 കൊടിയും. നിലവിൽ സംപ്രേക്ഷണമൂല്യത്തിൽ ലോകത്ത് നാലാം സ്ഥാനത്താണ് ഐപിഎൽ. രണ്ടാമത് ഇംഗ്ലിഷ് പ്രീമിയർ ലീഗും മൂന്നാമത് മേജർ ലീഗ് ബേസ്ബോളുമാണ്.അമേരിക്കയിലെ നാഷനൽ ഫുട്ബോൾ ലീഗ് ആണ് പട്ടികയിൽ ഒന്നാമത്. 132 കോടിയാണ് എൻഎഫ്‌എലിലെ ഒരു മത്സരത്തിന്റെ മൂല്യം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍