അർജുൻ ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്, ഐപിഎൽ ടീമിൽ താരം ഇടം നേടാത്തതിൽ പ്രതികരിച്ച് ഷെയ്ൻ ബോണ്ട്

വെള്ളി, 3 ജൂണ്‍ 2022 (17:36 IST)
രണ്ടുവര്ഷകാലമായി മുംബൈ ഇന്ത്യൻസ് നിരയിലെ സാന്നിധ്യമാണെങ്കിലും ഐപിഎല്ലിൽ അർജുൻ ടെണ്ടുൽക്കർ ഇതുവരെയും തന്റെ അരങ്ങേറ്റം കുറിച്ചിട്ടില്ല. 2022 സീസണിൽ ടിം ഡേവിഡ്, രമണ്‍ദീപ് സിംഗ്, സഞ്ജയ് യാദവ്, കുമാര്‍ കാര്‍ത്തികേയ, ഡിവാള്‍ഡ് ബ്രേവിസ്, ട്രിസ്റ്റ്യന്‍ സ്റ്റബ്‌സ് എന്നീ താരങ്ങൾ മുംബൈ ജേഴ്‌സി അണിഞ്ഞപ്പോഴും അര്ജുന് ടീമിൽ അവസരമൊരുങ്ങിയിരുന്നില്ല. ഇതിനെ പറ്റി പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് ബൗളിംഗ് കോച്ചായ ഷെയ്ൻ ബോണ്ട്.
 
മുംബൈ ഇന്ത്യൻസിനെ പോലൊരു ടീമിൽ കളിക്കുമ്പോൾ ബാറ്റിംഗ്,ഫീൽഡിങ് എന്നീ മേഖലകളിൽ കൂടി മെച്ചപ്പെടേണ്ടതുണ്ട്. അതിന് വേണ്ട പരിശീലനങ്ങളെല്ലാം അര്ജുന് നൽകുന്നുണ്ട്. ഉയർന്ന തലത്തിലാണ് അർജുൻ കളിക്കുന്നത് എന്നതിനാൽ അതിനനുസരിച്ചുള്ള പ്രകടനവും അവൻ നടത്തേണ്ടതുണ്ട്. എങ്കിൽ മാത്രമേ ടീമിൽ അവസരം ലഭിക്കുകയുള്ളു.. ഷെയ്ൻ ബോണ്ട്.
 
നേരത്തെ ടീം സെലക്ഷൻ കാര്യങ്ങളിൽ താൻ ഇടപെടാറില്ല എന്നാണ് അർജുൻ ടെണ്ടുൽക്കർ എന്തുകൊണ്ട് കളിക്കുന്നില്ല എന്ന ചോദ്യത്തിന് മറുപടിയായി സച്ചിൻ പറഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍