ക്രിക്കറ്റ് കളിക്കാൻ പ്രചോദനമായത് സച്ചിൻ പാജി, എന്നാൽ ക്രിക്കറ്റിനെ ഞാൻ മനസിലാക്കിയത് കോലിയിലൂടെ: ഗിൽ

ബുധന്‍, 11 മെയ് 2022 (21:26 IST)
ഇന്ത്യൻ യുവതാരങ്ങളിൽ ശ്രദ്ധേയനായ താരമാണ് ഗുജ്‌റാത്ത് ടൈറ്റൻസിന്റെ ഓപ്പണിങ് ബാറ്റ്സ്മാൻ ശുഭ്‌മാൻ ഗിൽ. ഇന്ത്യൻ ടീമിന്റെ ഭാവി വാഗ്ദാനമായി കണക്കാക്കുന്ന താരം ഐപിഎല്ലിലും മികച്ച പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നത്. ഇപ്പോഴിതാ ക്രിക്കറ്റിൽ താൻ ആരുടെ ആരാധകനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
 
വളരുന്ന കാലത്ത് സച്ചിൻ പാജിയായിരുന്നു പ്രചോദനം. എന്നാൽ സച്ചിൻ വിരമിച്ച ശേഷമാണ് ഞാൻ ക്രിക്കറ്റിനെ കൂടുതൽ കാര്യമായി മനസിലാക്കി തുടങ്ങിയത്. ഞാന്‍ എന്നും എപ്പോഴും വിരാട് ഭായിയുടെ ആരാധകനാണ്’ ഗില്‍ പറഞ്ഞു. തന്നെ ക്രിക്കറ്റിലേക്കെത്താൻ പ്രേരിപ്പിച്ചത് സച്ചിനാണെന്ന് ഗിൽ നേരത്തെയും വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍