ഹാർദ്ദിക്കിന്റെ ടീം 2008ലെ രാജസ്ഥാനെ ഓർമിപ്പിക്കുന്നു, കപ്പ് സ്വന്തമാക്കുമോ ടൈറ്റൻസ്?

ഞായര്‍, 1 മെയ് 2022 (18:10 IST)
ഐപിഎല്ലിലെ ഏറ്റവും പുതിയ ടീമുകളിൽ ഒന്നാണെങ്കിലും പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിക്കുകയാണ് ഹാർദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ടൈറ്റൻസ്. ടൂർണമെന്റിന്റെ തുടക്കത്തിൽ ആരാലും സാധ്യത കൽ‌പ്പിക്കപെടാതിരുന്ന ടീമിന്റെ മുന്നേറ്റം 2008 ലെ രാജസ്ഥാൻ റോയൽസിനെയാണ് അനു‌സ്മരിപ്പിക്കുന്നത്.
 
വ്യക്തിഗത പ്രകടനങ്ങൾക്കുപരി ഒരു ടീം എന്ന നിലയിൽ മികച്ച പ്രകടനം കാഴ്‌ചവെയ്ക്കാനാവുന്നു എന്നതാണ് ടീമിന്റെ വിജയം. ഹാർദ്ദിക് പാണ്ഡ്യ തിളങ്ങാത്ത മത്സരത്തിൽ ശുഭ്‌മാൻ ഗിൽ തിളങ്ങുന്നു. ഇരുവരും തിളങ്ങിയില്ലെങ്കിൽ സാഹ മത്സരം ഏറ്റെടുക്കുന്നു. ഏവരും പരാജയപ്പെടുമ്പോൾ ഡേവിഡ് മില്ലറോ തെവാട്ടിയയോ റാഷിദ് ഖാനോ ഗുജറാത്തിനെ മുന്നിലെത്തിക്കുന്നു. ഒരു ടീം എന്ന നിലയിൽ ഓരോ മത്സരത്തിലും ആരെങ്കിലും ടീമിനെ മുന്നിൽ നിന്നും നയിക്കുന്നു.
 
ഇതുവരെയുള്ള മത്സരങ്ങളിൽ വ്യത്യസ്‌തരായ കളിക്കാരാണ് ഗുജറാത്തിനായി തിളങ്ങിയത് എന്നതാണ് ഗുജറാത്തിനെ മറ്റ് ടീമുകളിൽ നിന്ന് വ്യത്യസ്‌തരാക്കുന്നത്. ഒരാൾ പരാജയപ്പെടുമ്പോൾ മറ്റൊരാൾ തിളങ്ങുന്നു. ഒരു ചാമ്പ്യൻ ടീ ഹാർദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ രൂപപ്പെടുന്നുവെന്നാണ് ആരാധകരും കരുതുന്നത്. ഐപിഎൽ പാതി പിന്നിടുമ്പോൾ നിലവിൽ ഏറ്റവും കൂടുതൽ കിരീടസാധ്യത കൽപ്പിക്കപ്പെടുന്ന ടീമായി മാറിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റൻസ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍