സച്ചിൻ ടെൻഡുൽക്കറിന്റെ മകൾ സാറ ബോളിവുഡിലേക്ക്

ചൊവ്വ, 26 ഏപ്രില്‍ 2022 (14:53 IST)
സച്ചിൻ ടെൻഡുൽക്കറിന്റെ മകൾ സാറാ ടെൻഡുൽക്കർ ബോളിവുഡിലേ‌ക്കെന്ന് റിപ്പോർട്ട്. ലണ്ടനിൽ മെഡിസിൻ പഠനം പൂർത്തിയാക്കിയ സാറ മോഡലിങ് രംഗത്ത് ചുവടുറപ്പിച്ചിരുന്നു. ഉടൻ തന്നെ ബോളിവുഡിൽ അരങ്ങേറ്റം കുറി‌ച്ചേക്കു‌മെന്നാണ് റിപ്പോർട്ട്.
 
മോഡലും കൂടിയായ സാറയ്ക്ക് കുടുംബത്തില്‍ പൂര്‍ണ പിന്തുണയാണ് ലഭിക്കുന്നതെന്ന് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ഷാഹിദ് കപൂറിന്റെ നായികയായി സാറാ ടെൻഡുൽക്കർ അരങ്ങേറ്റം കുറിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍