2019ലാണ് ഇരുവരും പാക് ടീമിന്റെ ചുമതലയേറ്റെടുക്കുന്നത്. ഒരു വര്‍ഷം കൂടി ഇരുവര്‍ക്കും കാലാവധിയുണ്ട്. ഇവർക്ക് പകരം ബൗളിങ് പരിശീലകനായി സഖ്‌ലെയ്ന്‍ മുഷ്താഖും മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖും താൽക്കാലിക ചുമതല ഏറ്റെടുക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ വേണ്ടിയാണ് പരിശീലക സ്ഥാനം ഒഴിയുന്നതെന്ന് മിസ്ബ വ്യക്തമാക്കി.