മികച്ച പരിശീലകന്മാർക്കുള്ള ദ്രോണാചാര്യ പുരസ്‌കാരം ആദ്യമായി ലഭിച്ചത് നമ്പ്യാർക്കായിരുന്നു. 1935ൽ കോഴിക്കോടിൽ ജനിച്ച നമ്പ്യാർസർവീസസ്സിനെ പ്രതിനിധീകരിച്ച് ദേശീയ അത്‌ലറ്റിക് മീറ്റുകളിൽ പങ്കെടുത്തിട്ടുണ്ട്. പിന്നീട് പാട്യാല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്‌സിൽ നിന്നും പരിശീലക ലൈസൻസ് നേടിയ അദ്ദേഹം സർവീസസിന്റെ തന്നെ കോച്ചായി പ്രവർത്തിച്ചു.
1970ൽ ഇവിടെ വിദ്യാർഥിയായ പിടി ഉഷയെ അദ്ദേഹം പരിശീലിപ്പിച്ചിരുന്നു. പിന്നീട് പിടി ഉഷയുടെ വ്യക്തിഗത പരിശീലകനായി.1980,84,92,96 വർഷങ്ങളിലെ ഒളിമ്പിക്‌സുകളിലും വിവിധ വർഷങ്ങളിലെ ഏഷ്യാഡിലും ഇദ്ദേഹമായിരുന്നു പിടി ഉഷയുടെ കോച്ചായി പ്രവർത്തിച്ചത്.