ഇനി പുതിയ റോൾ: അഫ്‌ഗാൻ ടീമിന്റെ ബൗളിങ് പരിശീലകനായി ഷോൺ ടൈറ്റ്

ചൊവ്വ, 10 ഓഗസ്റ്റ് 2021 (21:17 IST)
മുൻ ഓസീസ് സ്റ്റാർ പേസർ ഷോൺ ടൈറ്റിനെ തങ്ങളുടെ പുതിയ ബൗളിങ് കോച്ചായി നിയമിച്ച് അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഇന്നാണ് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. 2005നും 2016നുമിടയിൽ ഓസീസിനായി 35 ഏകദിനങ്ങളും 21 ടി20 മത്സരങ്ങളും കളിച്ച താരമാണ് ഷോൺ ടെയ്‌റ്റ്.
 
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ബിഗ്‌ ബാഷ് ലീഗിൽ മെൽബൺ റെനഗേഡ്‌സിനെയും അബുദാബി ടി20 ലീഗ് ടീമായ ബംഗ്ലാ ടൈഗേഴ്‌സിനെയും ടെയ്‌റ്റ് പരിശീലിപ്പിച്ചിട്ടുണ്ട്.പാകിസ്ഥാനെതിരെ അടുത്ത മാസം അഫ്‌ഗാനിസ്ഥാൻ 3 ഏകദിനമത്സരങ്ങൾ കളിക്കുന്നുണ്ട്. ഈ പരമ്പരയിലാവും കോച്ചെന്ന നിലയിൽ ടെയ്‌റ്റ് അഫ്‌ഗാൻ ടീമിനൊപ്പം തുടക്കം കുറിക്കുക.
 
ക്രിക്കറ്റിൽ സജീവമായിരുന്ന സമയത്ത് ലോകത്തെ ഏറ്റവും വേഗതയേറിയ ബൗളർമാരിൽ ഒരാളായിരുന്നു ഷോൺ ടെയ്‌റ്റ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 160 കിമി/മണിക്കൂർ കണ്ടെത്തിയിട്ടുള്ള താരം 2007ൽ ലോകകപ്പ് നേടിയ ഓസീസ് ടീമിനായി 23 വിക്കറ്റുകൾ വീഴ്‌ത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍