2019 ജൂലൈ മുതല്‍ മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ രാഹുൽ ദ്രാവിഡായിരുന്നു എൻസിഎ തലവൻ. ദ്രാവിഡ് പദവി ഒഴിയുന്നത് പരിശീലകസ്ഥാനത്തിന് വേണ്ടിയാണെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പോടെ രവി ശാസ്‌ത്രിയുമായുള്ള കരാർ അവസാനിക്കും എന്ന സാഹചര്യത്തിലാണ് ബിസിസിഐയുടെ പുതിയ നീക്കം.