Rajasthan Royals vs Mumbai Indians: പിള്ളേരുടെ ചൂടറിഞ്ഞ് ബുംറയും; 132 പന്തിൽ പിറന്നത് 273 റൺസ്, ജയം റോയൽസിന്

രേണുക വേണു

ബുധന്‍, 8 ഏപ്രില്‍ 2026 (08:57 IST)
Rajasthan Royals

Rajasthan Royals vs Mumbai Indians: മഴമൂലം 11 ഓവറായി ചുരുക്കിയ കളിയിൽ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്ത് രാജസ്ഥാൻ റോയൽസ്. ബാറ്റർമാർ നിറഞ്ഞാടിയ മത്സരത്തിൽ 27 റൺസിനാണ് രാജസ്ഥാന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 11 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിൽ മുംബൈയ്ക്കു 11 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 123 റൺസെടുക്കാനേ സാധിച്ചുള്ളൂ. 
 
ഓപ്പണർമാരായ യശസ്വി ജയ്‌സ്വാൾ, വൈഭവ് സൂര്യവൻശി എന്നിവരാണ് രാജസ്ഥാനു കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. ജയ്‌സ്വാൾ 32 പന്തിൽ 10 ഫോറും നാല് സിക്‌സും സഹിതം 77 റൺസുമായി പുറത്താകാതെ നിന്നു. സൂര്യവൻശി 14 പന്തിൽ അഞ്ച് സിക്‌സും ഒരു ഫോറുമടക്കം 39 റൺസ് നേടി. നായകൻ റിയാൻ പരാഗ് 10 പന്തിൽ 20 റൺസെടുത്തു. മുംബൈയുടെ സ്റ്റാർ പേസറായ ജസ്പ്രിത് ബുംറ പോലും മൂന്ന് ഓവറിൽ 32 റൺസ് വഴങ്ങി. 
 
മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാരായ റയാൻ റിക്കൽട്ടൺ (എട്ട്), രോഹിത് ശർമ (അഞ്ച്), സൂര്യകുമാർ യാദവ് (ആറ്), ഹാർദിക് പാണ്ഡ്യ (ഒൻപത്) എന്നിവർ അമ്പേ നിരാശപ്പെടുത്തി. നമാൻ ധിർ (13 പന്തിൽ 25), ഷെർഫെയ്ൻ റതർഫോർഡ് (എട്ട് പന്തിൽ 25), തിലക് വർമ (10 പന്തിൽ 14) എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്. നാന്ദ്രേ ബർഗർ, സന്ദീപ് ശർമ, രവി ബിഷ്‌ണോയ് എന്നിവർ രാജസ്ഥാനായി രണ്ട് വീതം വിക്കറ്റുകൾ നേടി. തുഷാർ ദേശ്പാണ്ഡെയ്ക്കും ജോഫ്ര ആർച്ചർക്കും ഓരോ വിക്കറ്റ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍