ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്‌‌ത്രിക്ക് കൊവിഡ്, പരിശീലനസംഘത്തിലെ മൂന്നുപേർ ഐസൊലേഷനിൽ

ഞായര്‍, 5 സെപ്‌റ്റംബര്‍ 2021 (16:47 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്‌ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് ശാസ്‌ത്രിയുമായി അടുത്ത് ബന്ധം പുലർത്തിയ മൂന്നുപേർ ഐസൊലേഷനിലാണ്.
 
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ നാലാം ടെസ്റ്റ് കെന്നിങ്ടണ്‍ ഓവലില്‍ നടക്കുന്നതിനിടെയാണ് ശാസ്ത്രിക്ക് കോവിഡ് സ്ഥീരീകരിച്ചിരിക്കുന്നത്. ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍. ശ്രീധര്‍, ഫിസിയോതെറാപ്പിസ്റ്റ് നിതിന്‍ പട്ടേല്‍ എന്നിവരെയാണ് മുൻകൂർ നടപടിയായി ഐസൊലേഷനിലാക്കിയിരിക്കുന്നത്.
 
ഇന്ത്യൻ ടീമിലെ മറ്റ് ടീമംഗങ്ങളെയെല്ലാം  കഴിഞ്ഞ ദിവസം വൈകിട്ടും ഞായറാഴ്ച രാവിലെയുമായി കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.ഇവരാരും തന്നെ കൊവിഡ് പോസിറ്റീവല്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍