ടോക്കിയോ ഒളിമ്പിക്‌സിൽ ചരിത്രനേട്ടം സ്വന്തമാക്കിയതിന്റെ ആഘോഷത്തിലാണ് ഇന്ത്യയുടെ വനിതാ ഹോക്കി ടീം. ടൂർണമെന്റ് ഫേവറേറ്റുകളായ ലോക രണ്ടാം നമ്പർ ടീമായ ഓസ്ട്രേലിയയെ തോൽപ്പിച്ചുകൊണ്ടാണ് ചരിത്രത്തിലാദ്യമായി ഇന്ത്യൻ വനിതാ ഹോക്കി ടീം സെമി ഫൈനൽ യോഗ്യത നേടിയത്. ഇന്ത്യയുടെ വിജയത്തിന്റെ ആഹ്ളാദത്തിലാണ് ടീം ഇപ്പോൾ.
ഇന്ത്യയിൽ മറ്റൊരു കോച്ചിനും അവകാശപ്പെടാനില്ലാത്ത നേട്ടം കൈവരിക്കാനായതിന്റെ അഭിമാനത്തിലാണ് മറീന്‍. ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും പരാജയപ്പെട്ട ശേഷമാണ് ഫീനിക്‌സ് പക്ഷിയെ പോലെ ടീം തിരിച്ചെത്തിയത് എന്നത് ഇന്ത്യയ്‌ക്ക് എക്കാലത്തും അഭിമാനിക്കാവുന്നതാണ്.സ്വയം വിശ്വസിക്കുകയും, ഒപ്പം സ്വപ്‌നങ്ങളില്‍ വിശ്വസിക്കുകയും ചെയ്തതാണ് ടീമിന്റെ വിധി മാറ്റിയതെന്ന് കോച്ച് മറീൻ വിശദമാക്കി.