ഇറ്റലിയുടെ ജിയാന്‍മാര്‍കോ ടംബേരിയും ഖത്തറിന്റെ മുതാസ് ബര്‍ഷിമുമാണ് സൗഹൃദദിനത്തിൽ ലോകത്തിന്റെ ഹൃദയം കവർന്നത്. ഹൈജംപിൽ രണ്ട് താരങ്ങളും 2.37 മീറ്റർ ഉയരമായിരുന്നു കുറിച്ചത്. 2.39 ചാടിക്കടക്കാന്‍ മൂന്ന് തവണ ശ്രമിച്ചിട്ടും രണ്ടുപേരും ലക്ഷ്യത്തിലെത്തിയില്ല. ഈ സമയം ഇറ്റാലിയൻ താരമായ ജിയാന്‍മാര്‍കോ ടംബേരിയുടെ കാലിന് പരിക്കേറ്റു. ഖത്തറിന്റെ മുതാസ് ബര്‍ഷിന് മുന്നിൽ ഇനിയും രണ്ട് അവസരങ്ങളൂണ്ട്. 2.39 മീറ്റർ ചാടികടക്കാനായാൽ ബർഷിന് സ്വർണം കരസ്ഥമാക്കാം.
ഹൈജംപ് പീറ്റിൽ ശത്രുക്കളാണെങ്കിലും ആത്മസുഹൃത്തുക്കളാണ് ഇരു താരങ്ങളും. റിയൊ ഒളിംപികിസില്‍ കരിയർ തകർത്തേക്കാവുന്ന പരിക്കിനെ അതിജീവിച്ചെത്തിയ ടംബേരിയ്‌ക്ക് സ്വർണം എത്രത്തോളം വലിയ സ്വപ്‌നമാണെന്ന് ബർഷിക്കറിയാം. ഒടുവിൽ റഫറിയുടെ അനുവാദത്തോടെ സ്വർണമെഡൽ രണ്ട് താരങ്ങളും പങ്കുവെച്ചു. അതൊരു സൗഹൃദദിനത്തിൽ തന്നെ സംഭവിച്ചു എന്നത് ഒരു പക്ഷേ ലോകം ഗൂഡാലോചന നടത്തിയതാവാം.