ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സ് ഇസ്രായേൽ സ്വർണം നേടിയപ്പോൾ ഇങ്ങനെയൊരു ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചു കാണില്ല. മെഡൽ ഏറ്റുവാങ്ങാനായി ഇസ്രായേൽ താരം ആര്‍തേം ടോള്‍ഗോപ്യാട്ട് പോഡിയത്തിലെത്തിയതും വേദിയിൽ ഇസ്രായേൽ ദേശീയഗാനം മുഴങ്ങി. ഇത് കേട്ടുകൊണ്ടിരിന്ന ഇന്ത്യൻ ആരാധകർ ആലോചിച്ചതാകട്ടെ ഇത് വേറെ എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്നതാണ്.
അധികം വൈകാതെ തന്നെ സോഷ്യൽ മീഡിയ അത് എവിടെനിന്നെന്ന് കണ്ടെത്തി.1996 ല്‍ പുറത്തിറങ്ങിയ 'ദില്‍ജലേ' എന്ന ചിത്രത്തിലെ 'മേരാ മുല്‍ക് മേരാ ദേശ്' എന്ന ഗാനത്തിന്റെ ട്യൂൺ ഇസ്രായേലിന്റെ ദേശീയഗാനത്തിന്റെ പോലെതന്നെ ഇരിക്കുന്നു. ഇതോടെ പണിവേടിച്ചിരിക്കുകയാണ് സിനിമയുടെ സംഗീത സംവിധായകനായ അനുമാലിക്ക്. സിനിമ പുറത്തിറങ്ങി അരനൂറ്റാണ്ട് കഴിഞ്ഞിട്ടാണ് കോപ്പിയടി ആരാധകർ കൈയോടെ പിടികൂടിയിരിക്കുന്നത്.