Edgbaston Test, Day 1 Live Updates: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനു എഡ്ജ്ബാസ്റ്റണില്‍ തുടക്കം. ടോസ് ലഭിച്ച ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഒന്നാം ടെസ്റ്റില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണില്‍ ഇറങ്ങിയിരിക്കുന്നത്.
പേസര്‍ ജസ്പ്രിത് ബുംറയ്ക്കു വിശ്രമം. പകരം ആകാശ് ദീപ് പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചു. സായ് സുദര്‍ശനും ശര്‍ദുല്‍ താക്കൂറും ബെഞ്ചില്‍. നിതീഷ് കുമാര്‍ റെഡ്ഡിയും വാഷിങ്ടണ്‍ സുന്ദറും പ്ലേയിങ് ഇലവനില്‍ എത്തി. ഒന്നാം ടെസ്റ്റില്‍ ഒരു സ്പിന്നറുമായി ഇറങ്ങിയത് മോശം തീരുമാനമായെന്ന് മനസിലാക്കിയാണ് ഇത്തവണ രണ്ട് സ്പിന്നര്‍മാര്‍.
05.20 PM: 23 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സ്. യശസ്വി ജയ്‌സ്വാള്‍ (65 പന്തില്‍ 59), കരുണ്‍ നായര്‍ (48 പന്തില്‍ 30) എന്നിവരാണ് ക്രീസില്‍
04.30 PM: 13 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സ്
04.15 PM: 10 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സ്
മൂന്നാമനായി കരുണ്‍ നായര്‍
കരുണ്‍ നായരാണ് മൂന്നാമനായി ക്രീസിലെത്തിയത്. ഒന്നാം ടെസ്റ്റില്‍ ആറാമനായാണ് കരുണ്‍ ബാറ്റ് ചെയ്തത്.
04.00 PM: ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം !
ഓപ്പണര്‍ കെ.എല്‍.രാഹുല്‍ പുറത്തായി. ക്രിസ് വോക്‌സിന്റെ പന്തില്‍ ബൗള്‍ഡ് ആകുകയായിരുന്നു. 26 പന്തുകള്‍ നേരിട്ട രാഹുല്‍ നേടിയത് രണ്ട് റണ്‍സ് മാത്രം
അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ കളി തോറ്റ ഇന്ത്യ 1-0 ത്തിനു പിന്നിലാണ്. ജിയോ ഹോട്ട്സ്റ്റാറിലും സോണി സ്പോര്‍ട്സിലും മത്സരങ്ങള്‍ തത്സമയം കാണാം.
ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെതിരെ രണ്ട് സ്പിന്നര്‍മാര്‍ എറിയാനുണ്ടായിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നെന്ന് ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ പറഞ്ഞു.