ഈ മധ്യനിരയെ വെച്ച് ഒരു സാലാ കപ്പും കിട്ടാന്‍ പോകുന്നില്ലെന്ന് ആരാധകര്‍, അവര്‍ മൂന്ന് പേര്‍ കളിച്ചാല്‍ വല്ലതും നടക്കും; ആര്‍സിബിയുടെ കാര്യം വലിയ കഷ്ടത്തില്‍ !

Webdunia
തിങ്കള്‍, 24 ഏപ്രില്‍ 2023 (09:17 IST)
ഐപിഎല്‍ ആദ്യ സീസണ്‍ മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ് 'ഈ സാലാ കപ്പ് നമ്മുടെ' എന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഫാന്‍സിന്റെ ആത്മവിശ്വാസം. എന്നാല്‍ ഇതുവരെ ഒരു കിരീടം പോലും നേടാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല. ഈ സീസണിലും അത് തന്നെയായിരിക്കും അവസ്ഥയെന്നാണ് ആരാധകര്‍ പറയുന്നത്. വിരാട് കോലി, ഫാഫ് ഡു പ്ലെസിസ്, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നീ മൂന്ന് ബാറ്റര്‍മാരില്‍ മാത്രം ആശ്രയിച്ചു നീങ്ങുന്ന ടീമാണ് ആര്‍സിബി എന്ന് ആരാധകര്‍ അടക്കം അഭിപ്രായപ്പെടുന്നു. 
 
ആര്‍സിബിയുടെ മധ്യനിര വളരെ ശോകമാണ്. കോലി, ഡു പ്ലെസിസ്, മാക്‌സ്വെല്‍ എന്നിവരില്‍ ഒരാള്‍ റണ്‍സ് നേടിയില്ലെങ്കില്‍ ടീം മുഴുവനായി തകര്‍ന്നടിയുന്നു. ഈ മൂന്ന് പേരെ ആശ്രയിച്ച് മാത്രമാണ് ബാറ്റിങ് നിര നിലനില്‍ക്കുന്നത്. ഇങ്ങനെ പോയാല്‍ ഈ മൂന്ന് പേര്‍ക്ക് ഒന്നിച്ചൊരു ഓഫ് ഡേ വന്നാല്‍ ടീം ഒന്നടങ്കം തകര്‍ന്നടിയുമെന്നാണ് ആരാധകര്‍ പറയുന്നത്. 
 
ഷഹബാസ് അഹമ്മദ്, മഹിപാല്‍ ലോംറര്‍, ദിനേശ് കാര്‍ത്തിക്ക്, സുയാഷ് പ്രഭുദേശായി എന്നിവരാണ് മധ്യനിര ബാറ്റര്‍മാര്‍. ഇവരില്‍ ഒരാള്‍ക്ക് പോലും വേണ്ടത്ര നിലവാരം പുലര്‍ത്താന്‍ സാധിക്കുന്നില്ല. മാത്രമല്ല ഈ സീസണില്‍ ഇവരില്‍ ഒരാള്‍ പോലും ഇത്രയും മത്സരങ്ങള്‍ കളിച്ചിട്ട് നൂറ് റണ്‍സ് നേടിയിട്ടില്ല. പല മത്സരങ്ങളിലും 200 ന് പുറത്ത് പോകേണ്ട ടീം ടോട്ടല്‍ അതിലേക്ക് എത്താത്തത് മധ്യനിരയുടെ മോശം ഫോം കാരണമാണ്. ഒരു നല്ല ഫിനിഷര്‍ പോലും ഈ ടീമില്‍ ഇല്ലെന്നാണ് ആരാധകരുടെ വിഷമം. ഇത്രയും മോശം മധ്യനിര ഈ സീസണില്‍ മറ്റൊരു ഫ്രാഞ്ചൈസിക്കും ഇല്ലെന്നും ആരാധകര്‍ പറയുന്നു. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article