ഏകദിന പരമ്പരകൾ വെട്ടിക്കുറക്കണം, നിർണായകമായ നിർദേശവുമായി എംസിസി

Webdunia
ബുധന്‍, 12 ജൂലൈ 2023 (18:33 IST)
ടെസ്റ്റ് ക്രിക്കറ്റിന് പ്രാധാന്യം നല്‍കുന്ന തരത്തില്‍ 2027 ലോകകപ്പിന് ശേഷം ഏകദിന പരമ്പരകള്‍ വെട്ടിക്കുറയ്ക്കണമെന്ന നിര്‍ദേശവുമായി എംസിസി(മാരിലെബോണ്‍ ക്രിക്കറ്റ് ക്ലബ്). ഇതോടെ ജനപ്രീതി നഷ്ടപ്പെട്ട് തുടങ്ങിയ ഏകദിന ഫോര്‍മാറ്റ് സമീപഭാവിയില്‍ തന്നെ ഇല്ലാതാക്കുന്നതാണ് ഈ നിര്‍ദേശം. ലോകകപ്പിന് ഒരു വര്‍ഷം മുന്‍പ് മാത്രം ദ്വിരാഷ്ട്ര ഏകദിന പരമ്പരകള്‍ മതിയെന്നും എംസിസി വ്യക്തമാക്കുന്നു.
 
ലോകകപ്പ് പോലുള്ള ടൂര്‍ണമെന്റുകള്‍ക്കല്ലാാതെ ഏകദിന ക്രിക്കറ്റിന് പ്രാധാന്യം നഷ്ടമായെന്നും അതിനാല്‍ തന്നെ 2027 ലോകകപ്പിന് ശേഷം ഏകദിന പരമ്പരകള്‍ ക്രമാനുഗതമായി കുറച്ചുവരണമെന്നാണ് എംസിസി നിര്‍ദേശിക്കുന്നത്. മൈക്ക് ഗാറ്റിങ്,സൗരവ് ഗാംഗുലി,റമീസ് രാജ,കുമാര്‍ സംഗക്കാര എന്നിവര്‍ അടങ്ങുന്ന എംസിസിയുടെ 13 അംഗ വിദഗ്ധ സമിതിയുടേതാണ് നിര്‍ദേശം. ദ്വിരാഷ്ട്ര പരമ്പരകള്‍ കുറയുന്നതോടെ ടെസ്റ്റ് ക്രിക്കറ്റിന്റെ നിലവാരം ഉയര്‍ത്താനും കൂടുതല്‍ മത്സരങ്ങള്‍ കാര്യക്ഷമമാക്കാനും കഴിയുമെന്നാണ് എംസിസിയുടെ വാദം.2027ല്‍ ദക്ഷിണാഫ്രിക്കയിലും സിംബാബ്വെയിലും നമീബിയയിലുമായാണ് ലോകകപ്പ് നടക്കുക. 2031ലെ ലോകകപ്പ് ഇന്ത്യയിലും ബംഗ്ലാദേശിലുമായാണ് ഐസിസി അനുവദിച്ചിട്ടുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article